Movies
തെലുങ്ക് സിനിമയിലെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹമെന്നാണു താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടാകും.
ഫെബ്രുവരി 24ന് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിനുപോലും നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടൊന്നും ഈ ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. താരങ്ങളെയൊന്നും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല എന്നാണു വിവരം. ഇവർക്കായി മാർച്ച് മൂന്നിന് ഹൈദരാബാദിൽ വിവാഹ സത്കാരം ഉണ്ടാകുമെന്നു ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലിലാണ് ഗംഭീരമായ വിവാഹ സല്‍ക്കാരം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും സാന്നിധ്യവും വേണമെന്ന് വിജയ് ദേവരകൊണ്ട അയച്ച ക്ഷണക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അത്യാഡംബരത്തിന് പേരു കേട്ടതാണ് വിവാഹ സല്‍ക്കാര വേദിയാകുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍. ഇവിടെ ഒരു ദിവസം താമസിക്കാന്‍ വലിയ തുക നല്‍കണം.
ഹോട്ടല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള മുറിക്ക് ഒരു രാത്രിക്ക് 17,650 രൂപയാണ് ചെലവുവരുന്നത്. ഇടത്തരം മുറികള്‍ക്ക് 18,000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീലക്സ് മുറികള്‍ക്ക് 53,000 രൂപ മുതല്‍ 88,000 രൂപയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നല്‍കണം. ഹോട്ടലിലെ ഏറ്റവും വിശാലവും ആഡംബരപൂര്‍ണവുമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 1,14,453 രൂപയാണ് നിരക്ക്. ഇവിടത്തെ ബാല്‍ക്കണിയില്‍ നിന്ന് ഹുസൈന് സാഗര്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. മനോഹരമായ ഒരു ഡൈനിംഗ് സ്പേസും സ്വകാര്യ സ്വിമ്മിങ് പൂളും പഠനമുറിയും ആധുനിക അടുക്കളയും ഉള്‍പ്പെടെയുള്ള രാജകീയ സൗകര്യങ്ങള്‍ ഈ സ്യൂട്ടിലുണ്ട്. ആഡംബരപൂര്‍ണമാണ് ഇന്റീരിയറുകള്‍.
ഇതിനകം തന്നെ രണ്ട് പ്രീ-വെഡിംഗ് ചടങ്ങുകൾ വെവ്വേറെ നടന്നു കഴിഞ്ഞു. രശ്മികയുടെ വീട്ടിൽ ബന്ധുക്കൾക്കായി ഒരു ചടങ്ങും വിജയ് ദേവരകൊണ്ടയുടെ കുടുംബം സംഘടിപ്പിച്ച മറ്റൊരു ചടങ്ങുമാണ് നടന്നത്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം മാത്രം മതിയെന്നും കാണിച്ച് വിജയും രശ്മികയും സ്വന്തം കൈപ്പടയിൽ സുഹൃത്തുക്കൾക്ക് കുറിപ്പുകൾ അയച്ചിട്ടുണ്ട്.
വിവാഹത്തിനുശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് താരങ്ങളുടെ തീരുമാനമെന്നാണു സൂചന. തിരക്കേറിയ സിനിമാ ഷെഡ്യൂളുകളിൽ നിന്നുമാറി തങ്ങൾക്കായി സമയം ചെലവഴിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.
ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത വിജയും രശ്മികയും ജീവിതത്തിലും ഒന്നിക്കണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇരുവരുടെയും ഏറെക്കാലമായുള്ള പ്രണയം അടുത്ത് തന്നെ സാഫല്യമാകുകയാണ്. അതിഥികൾക്ക് നൽകാനുള്ള വിവാഹക്ഷണക്കത്ത് പുറത്തായിട്ടുണ്ട്.
ആഢംബരം ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക.
ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂർണരൂപം:
‘‘പ്രിയപ്പെട്ട ...
ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്.
ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ - ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.
ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.
2026 മാർച്ച് 4, ബുധനാഴ്ച | വൈകുന്നേരം ഏഴുമണി മുതൽ
താജ് കൃഷ്ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്
നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവം,
വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)’’
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്ത് ഒന്നിച്ചത്. പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി. പലപ്പോഴും വിദേശയാത്രകളിലും പൊതുപരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും തങ്ങൾ വെറും സുഹൃത്തുക്കളാണെന്ന നിലപാടിലായിരുന്നു ഇരുവരും.
Movies
വിജയ് ദേവരക്കൊണ്ടയുടയെും രശ്മിക മന്ദാനയുടെയും വിവാഹം എന്നു നടക്കുമെന്നതാണ് ഇപ്പോൾ സിനിമലോകത്തെ പ്രധാനചർച്ചാവിഷയങ്ങളിലൊന്ന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ വിവാഹത്തെസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന. "വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോള്‍ അതിനെക്കുറിച്ച് പറയാം', നടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
രശ്മിക വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രശ്മിക ഉദയ്പുരിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളുയര്‍ന്നത്. വലിയ ആഘോഷമായി നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന്റെ വേദി തേടിയാണ് താരം ഉദയ്പുരിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
Movies
തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഓൺ സക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.
അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ "തമ്മ'യുടെ ഒരു പ്രമോഷണൽ പരിപാടിക്കിടെ, രശ്മികയോട് അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ചോദിക്കുകയും "എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം' എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടക്കുന്ന വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബര്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്നാണ് രശ്മികയും വിജയ് ദേവ്രകൊണ്ടയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. ഒരു അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണില്‍ വിളിക്കുകയും സംസാരിക്കുന്നതിനിടയില്‍ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് രാഹുല്‍ സംകൃത്യന്റെ താത്കാലികമായി വിഡി 14 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
Movies
ന്യൂയോർക്ക് വീഥികളിലൂടെ കൈകോർത്ത് പിടിച്ച് നടക്കുന്ന രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയും വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാണ്. ന്യൂയോര്‍ക്കില്‍ നടന്ന ‘ഇന്ത്യാ ഡേ’ പരേഡിൽ പങ്കെടുക്കാനാണ് താരങ്ങൾ ഒന്നിച്ചെത്തിയത്.
വിജയിയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ചർച്ചയാകുന്നത്.